അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി ഗണേഷ് കുമാർ എംഎൽഎ

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രദീപ്കുമാറിനെ പേഴ്‌സൺ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി കെ ബി ഗണേഷ്‌കുമാർ എംഎൽഎ. വിഷയത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു

ഇന്നലെ പത്തനാപുരത്ത് നിന്നാണ് പ്രദീപ് കുമാറിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി. പ്രദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

 

പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.