ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ 10 ദിവസമായി റിമാൻഡിലാണ് കമറുദ്ദീൻ
ശാരീരാസ്വാസ്ഥ്യത്തെ തുടർന്ന് കമറുദ്ദീനെ ഇന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് തന്നെ മാറ്റുകയായിരുന്നു. കമറുദ്ദീനെ രണ്ട് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അറസ്റ്റിലായ കേസുകളുടെ എണ്ണം 71 ആയി.