ഷാഫിയും ശബരിനാഥനും നിരാഹാര സമരം അവസാനിപ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി

സെക്രട്ടേറിയറ്റിന് മുന്നിൽ എംഎൽഎമാരായ ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കളെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത് ഒമ്പത് ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടർന്ന് ഇരുവരുടെയും ആരോഗ്യസ്ഥിതി മോശമായിരുന്നു. ഷാഫിക്കും ശബരിനാഥനും പകരം ഇനി റിജിൽ മാക്കുറ്റി, എൻ എസ് നുസൂർ, റിയാസ് മുക്കോളി എന്നീ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാർ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. രണ്ട്…

Read More

5037 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,103 സാമ്പിളുകൾ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 331, പത്തനംതിട്ട 488, ആലപ്പുഴ 531, കോട്ടയം 861, ഇടുക്കി 206, എറണാകുളം 389, തൃശൂർ 395, പാലക്കാട് 151, മലപ്പുറം 391, കോഴിക്കോട് 617, വയനാട് 142, കണ്ണൂർ 207, കാസർഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേർ ഇതുവരെ കോവിഡിൽ…

Read More

വയനാട് ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (22.02.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26208 ആയി. 24555 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1473 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1282 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ദാദ്രനഗർ ഹവേൽ എംപി മോഹൻ ദേൽക്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ദാദ്രനഗർ ഹവേലിൽ നിന്നുള്ള സ്വതന്ത്ര എംപി മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഹോട്ടലിലാണ് മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് മോഹൻ കോൺഗ്രസ് വിട്ടത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ജെഡിയുവുമായി മോഹൻ ദേൽക്കർ സഹകരിച്ചിരുന്നു.

Read More

അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്; യുപിക്കെതിരെ കേരളത്തിന് 284 റൺസ് വിജയലക്ഷ്യം

ലിസ്റ്റ് എ ക്രിക്കറ്റിൽ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെയാണ് ശ്രീശാന്തിന്റെ പ്രകടനം. 9.4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത് യുപി 49.4 ഓവറിൽ 283 റൺസിന് പുറത്തായി. 2006ന് ശേഷമാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2021 ഐപിഎല്ലിനായി തന്റെ പേര് ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ നിന്ന് പുറത്താകുകയായിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88…

Read More

നാഷണലിസ്റ്റ് കോൺഗ്രസ് കേരള; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു

എൻ സി പിയിൽ നിന്ന് പുറത്തായ മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള(എൻസികെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി കാപ്പൻ പ്രസിഡന്റും ബാബു കാർത്തികേയൻ വൈസ് പ്രസിഡന്റുമാണ്. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാർട്ടിയായി മുന്നോട്ടു പോകുമെന്ന് കാപ്പൻ പറഞ്ഞു. ഘടകകക്ഷിയായേ യുഡിഎഫിലേക്ക് വരൂ. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടതായും കാപ്പൻ പറഞ്ഞു പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് കാപ്പൻ എൽ ഡി എഫ് വിട്ടത്. പിന്നാലെ എൻ…

Read More

ഇഎംസിസി ധാരണാ പത്രം റദ്ദാക്കി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും സാധ്യത

ഇഎംസിസി കമ്പനിയുമായി ആഴക്കടൻ മീൻപിടിത്തവുമായി ബന്ധപ്പെട്ടുണ്ടാക്കിയ ധാരണപത്രം റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി. കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും കെഎസ്‌ഐഡിസിയും ഒപ്പുവെച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാർക്കിന് സ്ഥലം അനുവദിച്ചതുമാണ് റദ്ദാക്കിയത് ധാരണാപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണത്തിന് സാധ്യതയുണ്ട്. സർക്കാരിനെ അറിയിക്കാതെ ധാരണാപത്രങ്ങൾ ഉണ്ടാക്കിയതിനാണ് നടപടിവരിക

Read More

ഹൃദയസ്പർശിയായ നിമിഷം; 93 കാരിയായ മുത്തശ്ശിയെ ചേർത്തുപിടിച്ച് രാഹുൽ

മേപ്പാടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിൽ നടത്തുന്ന സന്ദർശനം പുരോഗമിക്കുന്നു. മേപ്പാടിയിലേക്കുള്ള യാത്രമധ്യേ 93-കാരിയായ മുത്തശ്ശിയുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ഹൃദയസ്പർശിയായിരുന്നു.രാജീവ് ഗാന്ധിയുടെ ഓർമകളിൽ മുത്തശ്ശി രാഹുലുമായി കുശലാന്വേഷണം നടത്തി. മുത്തശ്ശിയെ ചേർത്തുപിടിച്ച രാഹുൽ ബന്ധുക്കളോട് അമ്മയെ മാസ്ക് ധരിപ്പിക്കണമെന്ന് ഓർമിപ്പിച്ചു. കൊച്ചുമക്കളേയും മരുമക്കളേയും മുത്തശ്ശി ഇതിനിടെ രാഹുലിന് പരിചയപ്പെടുത്താൻ മറന്നില്ല. ഇന്നലെ വൈകീട്ടോടെ കേരളത്തിലെത്തിയ രാഹുൽ ഇന്ന് രാവിലെ മുതലാണ് മണ്ഡല സന്ദർശനം തുടങ്ങിയത്. ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ടീം ക്യാപ്റ്റനും…

Read More

ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

നാളെ കെഎസ്ആര്‍ടിസി  പണിമുടക്ക് കെഎസ്ആര്‍ടിസിയില്‍ ഒരുവിഭാഗം തൊഴിലാളികള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഇന്നു അര്‍ദ്ധരാത്രിമുതല്‍. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി സൊസൈറ്റി ഉപേക്ഷിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. റ്റിഡിഎഫും, ബിഎംഎസുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന റ്റിഡിഎഫും, ബിഎംഎസുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി സൊസൈറ്റി ഉപേക്ഷിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, നിയമവിരുദ്ധ സ്ഥലമാറ്റങ്ങള്‍ റദ്ധുചെയ്യുക, പുതിയ ബസ്സുകള്‍ ഇറക്കുക,…

Read More