ലിസ്റ്റ് എ ക്രിക്കറ്റിൽ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെയാണ് ശ്രീശാന്തിന്റെ പ്രകടനം. 9.4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്
യുപി 49.4 ഓവറിൽ 283 റൺസിന് പുറത്തായി. 2006ന് ശേഷമാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2021 ഐപിഎല്ലിനായി തന്റെ പേര് ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ നിന്ന് പുറത്താകുകയായിരുന്നു.