Headlines

‘രാഹുൽ മാങ്കൂട്ടം വിഷയം ശബരിമല കൊള്ള മറയ്ക്കാൻ, ചില മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുന്നു’: വി ഡി സതീശൻ

തികഞ്ഞ ആത്മവിശ്വാസത്തോടെ ആണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല സ്വർണ്ണ കൊള്ള തിഞ്ഞെടുപ്പിൽ ചർച്ചയാകും. സിപിഐഎമ്മിന് ഗൂഢാലോചനയിൽ പങ്കുണ്ട്. അതുകൊണ്ടാണ് രണ്ടു നേതാക്കൾ ജയിലിൽ പോയിട്ടും നടപടിയെടുക്കാത്തത്.കടകംപള്ളിയും പോറ്റിയും തമ്മിലുള്ള ബന്ധത്തിൻ്റെ തെളിവുകൾ ഉണ്ട്.

പിടിയിലായവർ കൂടുതൽ മൊഴികൾ കൊടുത്താൽ ഉയർന്ന നേതാക്കൾ ജയിലിലാകും. ഈ നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടി ഇന്ത്യയിൽ തന്നെ കാണില്ല. മോഷ്ടാക്കളുടെയും ക്രിമിനലുകളുടേയും പാർട്ടിയായി സിപിഎം മാറി. രാഹുൽ മാങ്കൂട്ടം – വിഷയം ശബരിമല കൊള്ള മറയ്ക്കാൻ. ചില മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുന്നു. രാഹുൽ വിഷയത്തിൽ കൃത്യമായ നടപടി എടുത്തിട്ടുണ്ട്. സുധാകരൻ്റെ നിലപാടിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ലേബർ കോഡിന്റെ കരട് LDF ൽ പോലും ചർച്ച ചെയ്യാതെയാണ് പുറത്തിറക്കിയത്. PM ശ്രീ പോലെ തന്നെയാണ് ഈ കരടും മുന്നോട്ട് കൊണ്ടു പോകുന്നത്. BJP നയങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് CPM. ബിജെപിയുടെ ഏജൻറ് മാർ ക്രൈസ്തവരെ ആക്രമിക്കുന്നു. ആക്രമിക്കുകയും വോട്ട് തട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു.

യുഡിഎഫ് എന്നത് കുറേ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല. അതിനപ്പുറത്തേക്ക് വിപുലമായ ഒരു കൂട്ടായ്മ കൂടിയുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയിരുന്നത് LDF ആണ്. വെൽഫയർ പാർട്ടിയുമായി ബന്ധമുണ്ട്. അവരുടെ പിന്തുണ ഞങ്ങൾക്ക് ഉണ്ട്. കഴിഞ്ഞ പാർലിമെൻ്റ് മുതൽ അവർ ഒപ്പമുണ്ട്. എന്നാൽ മുന്നണിയിൽ ഇല്ല. അസോസിയേറ്റ് പാർട്ടിയുമല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.