നാളെ കെഎസ്ആര്‍ടിസി പണിമുടക്ക് കെഎസ്ആര്‍ടിസിയില്‍ ഒരുവിഭാഗം തൊഴിലാളികള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഇന്നു അര്‍ദ്ധരാത്രിമുതല്‍. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി സൊസൈറ്റി ഉപേക്ഷിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. റ്റിഡിഎഫും, ബിഎംഎസുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന റ്റിഡിഎഫും, ബിഎംഎസുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി സൊസൈറ്റി ഉപേക്ഷിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, നിയമവിരുദ്ധ സ്ഥലമാറ്റങ്ങള്‍ റദ്ധുചെയ്യുക, പുതിയ ബസ്സുകള്‍ ഇറക്കുക, നൂറുകോടി ആരോപണം അന്വേഷണം നടത്തുക തുടങ്ങിയ 9ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ ഇന്ന് അര്‍ദ്ധരാത്രിമുതല്‍ 24 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തുന്നത്. പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തൊഴിലാളിസംഘടനകള്‍ തീരുമാനിച്ചത്. പണിമുടക്ക് കെ എസ് ആര്‍ ടി സി സര്‍വ്വീസുകളെ സാരമായി ബാധിച്ചേക്കും.
The Best Online Portal in Malayalam