കൽപ്പറ്റ: വനത്തോട് ചേർന്ന പ്രദേശങ്ങളിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന ബഫർ സോൺ കരട് വിഞ്ജാപനം പിൻവലിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് രാഹുൽ ഗാന്ധി എം.പി. ആവശ്യപ്പെട്ടു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട്ടിലെ മുട്ടിലിൽ നടത്തിയ ട്രാക്ടർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയപ്പോൾ കിട്ടിയ മറുപടിയിൽ ഞെട്ടിപ്പോയി .കേരള ആവശ്യപ്പെട്ടതു പ്രകാരമാണ് ബഫർ സോൺ പ്രഖ്യാപിച്ചതെന്നാണ് മറുപടി ലഭിച്ചത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത മാതാവിൻ്റെ ഏക വ്യവസായം കൃഷിയാണ്. ആ കൃഷിയെ രാജ്യത്തെ മൂന്ന് വ്യക്തികൾക്ക് മാത്രമായി തീറെഴുതി കൊടുക്കാനാണ് കേന്ദ്രം മൂന്ന് കർഷിക നിയമങ്ങൾ നടപ്പാക്കുന്നത്. ഭരണത്തിനകത്ത് രണ്ട് പേരും ഭരണത്തിന് അവരുടെ രണ്ട് സുഹൃത്തുക്കളുമാണ് ഇന്ന് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുൽ ഗാഡി ആരോപിച്ചു.
The Best Online Portal in Malayalam