പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതിൽ തടസ്സവാദമുന്നയിക്കുന്നത്. കാപ്പനെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു
മൂന്ന് സീറ്റുകൾ കാപ്പന് വാഗ്ദാനം ചെയ്തുവെന്ന വാർത്തയും മുല്ലപ്പള്ളി നിഷേധിച്ചു. അതേസമയം കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷമേയുള്ളുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ല. ഹൈക്കമാൻഡിന്റെ കൽപ്പനകൾക്കും തീരുമാനങ്ങൾക്കും അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാനാകൂ. മൂന്ന് സീറ്റ് കാപ്പന് നൽകുമെന്ന് പറഞ്ഞതിൽ കെപിസിസി പ്രസിഡന്റായ തനിക്ക് ഒന്നുമറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.