മഴമൂലമുണ്ടായ ഗതാഗത തടസങ്ങൾ നീക്കിയെന്ന് പോലീസ് അറിയിച്ചു. എന്നാൽ കുറ്റ്യാടി – വയനാട് റോഡിൽ അടിയന്തിരാവശ്യങ്ങൾക്കല്ലാതെ യാത്ര നടത്തരുതെന്ന് കളക്ടർ നിർദേശിച്ചു.
മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കണമെന്ന് കളക്ടർ അറിയിച്ചു.
കനത്ത മഴയിൽ ഉരുൾപൊട്ടി കുറ്റ്യാടി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. ചുരം റോഡിലേക്ക് കല്ലും മണ്ണും ഒഴുകി എത്തുകയായി രുന്നു. കാവിലുംപാറ പഞ്ചായത്ത് നാലാം വാർഡിലെ ചാത്തൻകോട്ട്നട, വള്ളുവൻകുന്ന്, മൂന്നാം പെരിയ, രണ്ടാം വളവ്, മൂന്നാം വളവ് ഭാഗങ്ങളിൽ ഉരു ൾപൊട്ടി. ആദിവാസി കോളനിയിൽ നിന്നു മൂന്നു കുടുംബങ്ങളെയും മറ്റ് ആറു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.