വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു
വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു തലപ്പുഴ: മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു – ഗവനേശ്വരി ദമ്പതികളുടെ മകൻ സുരേന്ദ്രൻ (നിഷാന്ത് ) 16 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണി വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത് ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ +1 വിദ്യാർത്ഥിയാണ്. സഹോദരൻ : ദീപൻ ചക്രവർത്തി