ലീഡ്സ്: തകർപ്പൻ പ്രകടനവുമായി ലോഡ്സിലെ വിജയപ്രഭുക്കളായ ഇന്ത്യ ലീഡ്സിലും ജയമാവർത്തിക്കാൻ ഇന്നിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റ് പരമ്പരയിലെ മൂന്നാമങ്കത്തിന് ബുധനാഴ്ച ലീഡ്സിലെ ഹെഡിങ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാവുേമ്പാൾ വ്യക്തമായ മുൻതൂക്കം വിരാട് കോഹ്ലിക്കും സംഘത്തിനുമാണ്. മൂന്നാം ടെസ്റ്റിലും ജയിച്ചാൽ പരമ്പര നഷ്ടമാവില്ലെന്നുറപ്പാക്കാമെന്നതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമിെൻറ അജണ്ടയിലുണ്ടാവില്ല. ജയസാധ്യതയുണ്ടായിരുന്ന ആദ്യ ടെസ്റ്റിെൻറ അവസാനദിനം മഴയിൽ ഒലിച്ചുപോയതിനുശേഷം രണ്ടാം ടെസ്റ്റിൽ 151 റൺസിെൻ ഉജ്വല വിജയം നേടിയാണ് ഇന്ത്യ പരമ്പരയിൽ ലീഡ് സ്വന്തമാക്കിയത്.
The Best Online Portal in Malayalam