ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം; ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നു

 

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം. നോട്ടിംഗ്ഹാമിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട ഇന്ത്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.

ഇരു ടീമുകളും തമ്മിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടന്നത്. പരുക്കേറ്റ മായങ്ക് അഗർവാളിന് പകരമായി കെ എൽ രാഹുലാണ് രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുന്നത്. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാർദൂൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് ടീം: റോറി ബേൺസ്, ഡോം സിബ്ലി, സാക് ക്രൗലി, ജോ റൂട്ട്, ജോണി ബെയിർസ്‌റ്റോ, ഡാൻ ലോറൻസ്, ജോസ് ബട്‌ലർ, സാം കരൺ, ഒല്ലി റോബിൻസൺ, സ്റ്റുവർട്ട് ബ്രോഡ്, ജയിംസ് ആൻഡേഴ്‌സൺ