മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം; പരമ്പരയും കൈവിട്ടു
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. കേപ് ടൗണിൽ നടന്ന മത്സരത്തിൽ ഏഴ് വി്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. വിജയലക്ഷ്യമായ 212 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ പരമ്പരയും ആതിഥേയർ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ദക്ഷിണാഫ്രിക്ക നേടിയത്.
16 റൺസെടുത്ത മർക്രാം, 30 റൺസെടുത്ത എൽഗാർ, 82 റൺസെടുത്ത പീറ്റേഴ്‌സൺ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. വാൻഡർസൻ 41 റൺസുമായും ബവുമ 32 റൺസുമായും പുറത്താകാതെ നിന്നു
ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 223 റൺസാണ് എടുത്തത്. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 210 റൺസെടുത്തു. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 198 റൺസിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ 13 റൺസ് ലീഡും ചേർത്ത് 212 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.