നാലാം ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 39 റൺസിനിടെ 3 വിക്കറ്റുകൾ വീണു

 

ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് 39 റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപണർമാരെയും പൂജാരയെയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

നല്ല തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിതും രാഹുലും ചേർന്ന് 8 ഓവറിൽ 28 റൺസ് വരെ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. 11 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. ഇതോ സ്‌കോറിൽ 17 റൺസെടുത്ത രാഹുലും വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി

സ്‌കോർ 39ൽ നിൽക്കെ നാല് റൺസെടുത്ത പൂജാരയും പുറത്തായി. നിലവിൽ 18 റൺസുമായി നായകൻ വിരാട് കോഹ്ലിയും 2 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇന്ത്യ നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്‌