അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരായി നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കും തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്. 3ന് 99 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 26 റൺസിനിടെയാണ് അഞ്ച് വിക്കറ്റുകൾ നഷ്ടമായത്.
16 റൺസുമായി രവിചന്ദ്ര അശ്വിനും റൺസൊന്നുമെടുക്കാതെ ഇഷാന്ത് ശർമയുമാണ് ക്രീസിൽ. ഇന്ന് രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 7 റൺസെടുത്ത രഹാനെയെ ലീച്ച് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടുപിന്നാലെ 66 റൺസെടുത്ത രോഹിതും പുറത്തായി
സ്‌കോർ 117ൽ ഒരു റൺസെടുത്ത റിഷഭ് പന്തും സ്‌കോർ 125ൽ വാഷിംഗ്ടൺ സുന്ദർ പൂജ്യത്തിനും വീണു. ഇതേ സ്‌കോറിൽ പൂജ്യത്തിന് അക്‌സർ പട്ടേലും വീണതോടെ ഇന്ത്യ 8ന് 125 റൺസ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു. നിലവിൽ ഇന്ത്യക്ക് 21 റൺസിന്റെ ലീഡുണ്ട്.