വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം
വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം. എൻട്രൻസ് പരീക്ഷാ കമ്മീഷണർ എ ഗീതയാണ് പുതിയ കലക്ടർ.വനിതാ ശിശു വികസന വകുപ്പിൽ ഡയറക്ടറായാണ് ഡോ. അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം.
വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം. എൻട്രൻസ് പരീക്ഷാ കമ്മീഷണർ എ ഗീതയാണ് പുതിയ കലക്ടർ.വനിതാ ശിശു വികസന വകുപ്പിൽ ഡയറക്ടറായാണ് ഡോ. അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം.
കാട്ടികുളം: കർണ്ണാടകയുടെ കുട്ട ചെക്ക് പോസ്റ്റിൽ നിലവാരമുള്ള ക്യുആർ കോഡ് സ്കാനർ സ്ഥാപിക്കണമെന്ന് വയനാട്ടിലെ ആശുപത്രി അധികൃതർ കുടക് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം പരാതി നൽകി. ഇവിടെ വയനാട്ടിൽ നിന്നും RTPCR റിസൽട്ടുമായി വരുന്നവരുടെ സർട്ടിഫിക്കറ്റ് ജീവനക്കാരുടെ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുന്നതുമൂലം പലപ്പോഴും തർക്കത്തിന് കാരണമാകാറുണ്ട്. പിന്നീട് യാത്രക്കാരുടെ ആരുടെ എങ്കിലും ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് കാണിച്ചാൽ മാത്രമേ കടത്തിവിടുകയുള്ളു. ഇത് യാത്രകാർക്ക് പണം മുടക്കി ഒറിജിനൽ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് സമയനഷ്ടവും…
മിക്ക ഇന്ത്യന്‍ വീടുകളിലും പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ഈ സുഗന്ധവ്യഞ്ജനം എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമായിരിക്കും. കാരണം, ധാരാളം ഔഷധക്കൂട്ടുകളിലും ചികിത്സകളിലും ജീരകം ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജീരക വെള്ളം സഹായിക്കുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജീരകം നിങ്ങളെ വളരെയേറെ സഹായിക്കുന്നു. എന്നാല്‍, ജീരക വെള്ളത്തിന് ധാരാളം പാര്‍ശ്വഫലങ്ങളുമുണ്ട്. അതിനാല്‍, നിയന്ത്രിതമായ അളവില്‍ വേണം ജീരക വെള്ളം കുടിക്കാന്‍. ജീരക വെള്ളം കുടിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന്…
ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് എത്തുന്നത്. കോവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ വിദേശപഠനത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നിട്ടും മഹാമാരി തങ്ങള്‍ക്ക് ഗുണകരമാക്കി മാറ്റിക്കൊണ്ട് ആഗോള റാങ്കിംഗില്‍ മികച്ച നേട്ടം കൊയ്യുകയാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍. മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ സുപ്രധാനമായി മാറിയ കോവിഡ് ഗവേഷണങ്ങള്‍ നയിച്ചതാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് തുണയായത്. വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ഓക്‌സ്‌ഫോര്‍ഡ് ഒന്നാം സ്ഥാനം പിടിച്ചു….
തിരുവനന്തപുരം: 2020-21 അധ്യയനവര്‍ഷത്തിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2020 -21 അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ലന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2020 -21 അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍…
അഴീക്കൽ ബോട്ട് അപകടത്തിൽ കോസ്റ്റർ പോലീസിനെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികൾ. രക്ഷാപ്രവർത്തനത്തിന് പോലീസ് സഹായിച്ചില്ല. വയർലെസിൽ ബന്ധപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ല. ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു അതേസമയം പരാതി ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് അഴീക്കൽ തീരത്ത് അപകടം നടന്നത്. ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. നാല് പേർ അപകടത്തിൽ മരിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡുമായി ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി. അതിവേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിനെയാണ് കോഹ്ലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായി ഓവലിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോഹ്ലിയുടെ റെക്കോർഡ് നേട്ടം 490 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് തികച്ചത്. സച്ചിൻ 522 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിനേക്കാൾ 32 ഇന്നിംഗ്‌സ് കുറച്ച് കളിച്ചാണ് കോഹ്ലി 23,000…
അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് ശ്രമിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. പാർട്ടി നേതൃത്വം പറയുന്ന തീരുമാനമങ്ങളാണ് നടപ്പാക്കുന്നത്. പ്രയാസങ്ങൾ കേൾക്കാൻ ഒരു ബുദ്ധിമുട്ടുമില്ല ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാർട്ടിയുടെ അഭിവാജ്യ ഘടകങ്ങളാണ്. കേരളത്തിൽ സിപിഎമ്മും ബിജെപിയും പർവതീകരിക്കുന്നതുപോലെ ഒരു പ്രശ്‌നവും കോൺഗ്രസിലില്ല. ഇപ്പോഴുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ദൗർബല്യങ്ങളെ മറികടന്ന് കെ സുധാകരൻ പാർട്ടിയെ നയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു…
സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1501, കൊല്ലം 2994, പത്തനംതിട്ട 497, ആലപ്പുഴ 914, കോട്ടയം 1822, ഇടുക്കി 559, എറണാകുളം 2190, തൃശൂർ 2700, പാലക്കാട് 2652, മലപ്പുറം 1850, കോഴിക്കോട് 1369, വയനാട് 400, കണ്ണൂർ 1855, കാസർഗോഡ് 331 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,40,186 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,60,248 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…
വയനാട് ജില്ലയില്‍ ഇന്ന് (02.09.21) 1012 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 400 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.78 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99778 ആയി. 88914 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9470 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7789 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…