അഴീക്കൽ ബോട്ട് അപകടത്തിൽ കോസ്റ്റർ പോലീസിനെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികൾ. രക്ഷാപ്രവർത്തനത്തിന് പോലീസ് സഹായിച്ചില്ല. വയർലെസിൽ ബന്ധപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ല. ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു
അതേസമയം പരാതി ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് അഴീക്കൽ തീരത്ത് അപകടം നടന്നത്. ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. നാല് പേർ അപകടത്തിൽ മരിച്ചു.