കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു

കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു. കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നയാൾക്ക് ഹാർബറിലായിരുന്നു ജോലി. അതിനാലാണ് ഹാർബർ താത്കാലികമായി അടച്ചത്.

ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ 11 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം.

ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ് അവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൊട്ടാരക്കര പുലമൺ സ്വദേശി (81), കൊല്ലം ചിതറ സ്വദേശി (61), അഞ്ചൽ സ്വദേശി (35), ആലുംമൂട് ചെറിയേല സ്വദേശി (44), നീണ്ടകര സ്വദേശി (33), കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി (35), കൊറ്റങ്കര പുനുക്കന്നൂർ സ്വദേശി (33), അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിയായ (33), തൃക്കോവിൽവട്ടം ചെറിയേല ആലുംമൂട് സ്വദേശി (25), കൊല്ലം കരിക്കോട് സ്വദേശി (18) , കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശി (28 ), കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശി (43), കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി (22), കരുനാഗപ്പളളി പടനായർകുളങ്ങര സ്വദേശി (56), കൊല്ലം കാവനാട് സ്വദേശി (25) കൊല്ലം പെരിനാട് പനയം സ്വദേശി (49) എന്നിവർക്കാണ്. 26 പേർ രോഗമുക്തിനേടി.