പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം ചെയ്തു ; പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി

പകർച്ച വ്യാധി നിയമം ഭേദഗതി വിജ്ഞാപനം ചെയ്തു. പൊതുസ്ഥലങ്ങളിലോ റോഡിലോ തുപ്പുന്നവർക്കെതിരെ നിയമ നടപടി ഉണ്ടായിരിക്കും. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്‌ക് നിർബന്ധമാക്കി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. വാഹനങ്ങളിലായാല്‍ പോലും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

നിയമ ഭേദഗതിക്ക് ഒരു കൊല്ലത്തെ പ്രാബല്യമാണ് ഉണ്ടാകുക. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും ആൾകൂട്ട നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.സമരങ്ങൾ, ധർണ, ഘോഷയാത്രകള്‍ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണ്ടിവരും. ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം സർക്കാർ വരുത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published.