കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. അഴീക്കൽ ഹാർബറിന് ഒരു നോട്ടിക്കൽ മൈൽ അകലെ രാവിലെയാണ് അപകടമുണ്ടായത്
രാവിലെ പത്തരയോടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പതിനാറ് പേർ വള്ളത്തിലുണ്ടായിരുന്നു 12 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു