വൈപ്പിനിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മുങ്ങി. 48 തൊഴിലാളികളുമായി ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറുവെച്ച് മുങ്ങിയത്.
മുമ്പ് അപകടത്തിൽപ്പെട്ട് മുങ്ങിയ മറ്റൊരു ബോട്ടിൽ അടിവശം തട്ടിയാണ് സെന്റ് ആന്റണീസ് എന്ന ഇൻ-ബോർഡ് വള്ളം മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി.