കൊച്ചിയിൽ നിന്ന് മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണതായതായി പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടതായി മറ്റ് മത്സ്യത്തൊഴിലാളികൾ പറയുന്നു
കാർവാറിലും ഗോവയ്ക്കും ഇടയിലെ ആഴക്കടലിലാണ് ബോട്ടിന്റെ ക്യാബിൻ കണ്ടതായി പറയുന്നത്. സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.