പൊന്നാനിയിൽ നിന്ന് പോയ ബോട്ട് കടലിൽ മുങ്ങി; ആറ് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

പൊന്നാനിയിൽ നിന്നും പോയ ബോട്ട് അപകടത്തിൽപ്പെട്ട് ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. ബോട്ട് കടലിൽ മുങ്ങി കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ സന്ദേശം അയച്ചിരുന്നു.

എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ടുള്ളത്. രക്ഷാപ്രവർത്തനം തുടരുകയാണ്. എട്ട് മണിക്കൂറായി ഇവർക്കായുള്ള തെരച്ചിൽ കോസ്റ്റ് ഗാർഡ് തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായത് തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്.

പുലർച്ചെ നാല് മണി വരെ ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നു. ഇതിന് ശേഷം ആശയവിനിമയം സാധ്യമായിട്ടില്ല. അതിശക്തമായ മഴയാണ് മേഖലയിൽ ഇന്നലെയുണ്ടായിരുന്നത്. ബോട്ട് അപകടത്തിൽപ്പെടാനുള്ള കാരണം വ്യക്തമല്ല