മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ടവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് 15 മൃതദേഹങ്ങളാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 41 ആയി.
ദുരന്തഭൂമിയിൽ ഇപ്പോഴും മഴ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകുകയാണ്. കൂടാതെ മണ്ണിടിച്ചിലും തുടരുന്നുണ്ട്. 81 പേരാണ് ലയങ്ങളിൽ താമസിച്ചിരുന്നത് എന്നാണ് ടാറ്റാ കമ്പനിയുടെ കണക്ക്. എന്നാൽ ഇവരുടെ ബന്ധുക്കളും വിദ്യാർഥികളുമടക്കം നൂറോളം പേർ അപകടസമയത്തുണ്ടായിരുന്നു എന്നാണ് സൂചന.