വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല, 17കാരൻ പുഴയിൽ ചാടി; തന്നെ നീന്തി രക്ഷപ്പെട്ടു
വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം വീട്ടുകാർ നിരസിച്ചതിനെ തുടർന്ന് പതിനേഴുകാരൻ പുഴയിൽ ചാടി. കൊല്ലം ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് സംഭവം. പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ ആൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാർ കുട്ടിയുടെ വിചിത്രമായ ആവശ്യം നിരസിച്ചതോടെ ബസ് കയറി ഇത്തിക്കരയിൽ എത്തുകയും ആറ്റിൽ ചാടുകയുമായിരുന്നു. എന്നാൽ വെള്ളം കുടിച്ച് തുടങ്ങിയതോടെ കുട്ടി തന്നെ നീന്തി തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും കുട്ടിയെ പിടിച്ച് കരയിൽ കയറ്റി. ഒടുവിൽ പോലീസ് എത്തിയാണ് കുട്ടിയെ വീട്ടുകാർക്കൊപ്പം…