എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകൻ എസ് പി ചരൺ അറിയിച്ചു. എസ് പി ബി വെന്റിലേറ്ററിൽ തുടരുകയാണ്. എന്നാലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചരൺ പറഞ്ഞു.
വെന്റിലേറ്ററിലാണെങ്കിലും എസ് പി ബി മയക്കത്തിൽ അല്ല. അദ്ദേഹം ഐ പാഡിൽ ക്രിക്കറ്റും ടെന്നീസും കണ്ടുവെന്നും ചരൺ മാധ്യമങ്ങളെ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ചികിത്സ തുടരാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.