സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഷീദ് (ബിസിനസ്), ഡോ.സലിം (സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി),നസീമ. മരുമക്കള്‍: സെറീന, മുംതാസ്, അക്ബര്‍

Read More

വിസ്മയ കേസ്; കിരണ്‍കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറക്കി

കൊല്ലം വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. ഇന്ന് വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടിസയച്ചിരുന്നു. മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്….

Read More

മലയാളി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്ക് ഇളവ് അനുവദിച്ച് കര്‍ണാടക

പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതി മൂന്ന് ദിവസത്തിനകം തിരിച്ചുപോകുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ ആര്‍ടിപി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ നിന്ന് എത്തുന്ന ഇളവ് അനുവദിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍…

Read More

റുബിക്സ് ക്യൂബിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ൽ ഇടം നേടി 9 വയസ്സ് കാരൻ ജാസിം ജബ്ബാർ

  മുട്ടിൽ: ഏറ്റവും വേഗതയിൽ 2×2 റുബിക്സ് ക്യൂബ് കാലുകൾ കൊണ്ട് സോൾവ് ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമ്പത് വയസ്സ് കാരൻ ജാസിം ജബ്ബാർ. മുട്ടിൽ W.O.U.P സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ജാസിം അബ്ദുൽ ജബ്ബാറിൻ്റെയും സഫിയയുടെയും ഇളയ മകനാണ്. 22.65 സെക്കൻഡ്സ് കൊണ്ടാണ് ജാസിം റുബിക്സ് ക്യൂബ് സോൾവ് ചെയ്ത് റെക്കോഡ് നേടി നാടിന് അഭിമാനയത്. നിലവിൽ J Q tips എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ…

Read More

ബാഴ്സയുടെ ഭാവി നക്ഷത്രം; മെസ്സിയുടെ പത്താം നമ്പറിന് പുതിയ അവകാശി

അര്‍ജന്‍റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അണിഞ്ഞ പത്താം നമ്പര്‍ ജഴ്സിക്ക് ബാഴ്സയില്‍ പുതിയ അവകാശി. മെസ്സി അനശ്വരമാക്കിയ ജഴ്സി ഇനി ബാഴ്സ യുവതാരം അൻസു ഫാതി അണിയും. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബാഴ്‌സലോണ തന്നെയാണ് പുറത്തുവിട്ടത്. 22 ആം നമ്പർ ജഴ്സിയാണ് അൻസു ഫാതി ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത്. ദീർഘകാലമായി പരിക്കേറ്റ് ടീമിൽ നിന്ന് പുറത്താണെങ്കിലും ബാഴ്‌സലോണയുടെ ഭാവി സൂപ്പർ സ്റ്റാർ എന്നാണ് ഫാതി അറിയപ്പെടുന്നത്. ക്ലബ് ഫുട്‌ബോളില്‍ 2019 ലാണ് ബാഴ്‌സലോണക്കായി അന്‍സു ഫാതി അരങ്ങേറ്റം കുറിച്ചത്….

Read More

‘കാത്തിരിക്കുന്നത് കടുത്ത മാനുഷിക ദുരന്തം’; അഫ്ഗാനിസ്താന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് യുഎന്‍

കാബൂള്‍: അഫ്ഗാനിസ്താന് അതിന്റെ ‘ഇരുണ്ട മണിക്കൂറില്‍ അയവുള്ളതും സമഗ്രവുമായ ധനസഹായം’ നല്‍കാന്‍ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ്. ചൊവ്വാഴ്ച പുറത്തിറങ്ങിയ പ്രസ്താവനയില്‍ രാജ്യത്തെ ആസന്നമായ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.8 കോടി ജനങ്ങള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് ഗുത്തേറഷ് വ്യക്തമാക്കി. അടിസ്ഥാന സേവനങ്ങള്‍ പൂര്‍ണമായി തകര്‍ച്ച ഭീഷണിയിലാണ്. സമീപകാല സംഭവങ്ങള്‍ക്ക് പുറമെ കടുത്ത വരള്‍ച്ചയും വരാനിരിക്കുന്ന ശൈത്യവും സ്ഥിതി ഗുരുതരമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്…

Read More

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാന്‍ വെെകി ; റസ്റ്റോറന്റ് ഉടമയെ സ്വിഗ്ഗി ഡെലിവറി ബോയി കൊലപ്പെടുത്തി

ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകിയതിന്റെ പേരിൽ റസ്റ്റോറന്റ് ഉടമയെ സ്വിഗ്ഗി ഡെലിവെറി ബോയ് കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച വൈകിട്ട് ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഗ്രേറ്റർ നോയിഡയിലെ മിത്ര കോംപ്ലക്സിലാണ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഓർഡർ ലഭിച്ച ചിക്കൻ ബിരിയാണിയും പൂരി സബ്സിയും വാങ്ങാനായാണ് സ്വിഗ്ഗി ഡെലിവറി ബോയ് റസ്റ്റോറന്റിൽ എത്തിയത്. ബിരിയാണി കൃത്യസമയത്ത് തന്നെ നൽകിയെങ്കിലും പൂരി സബ്സി…

Read More

ഇന്ത്യ‑ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുക. മൂന്നാം ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തായ്യാറായികഴിഞ്ഞെന്ന് നായകന്‍ ജോ റൂട്ട്. ഇന്ത്യ തങ്ങളുടെ ടീം കോമ്പിനേഷനില്‍ എന്തുമാറ്റം വരുത്തിയാലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് റൂട്ട് പറഞ്ഞു. പരമ്പര ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ നേരത്തെ പുറത്താക്കിയാൽ മത്സരം അനിവാര്യമാകുമെന്ന പ്രതീക്ഷയിലാണ് എന്നും മത്സരത്തിന് മുന്നോടിയായി…

Read More

അങ്കമാലിയില്‍ രണ്ടു കുട്ടികളെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയക്ക് ശ്രമിച്ച അമ്മയും മരിച്ചു

കൊച്ചി: അങ്കമാലി തുറവൂരില്‍ രണ്ടു മക്കളെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യയക്ക് ശ്രമിച്ച മാതാവും മരിച്ചു. തുറവൂര്‍ പെരിങ്ങാംപറമ്പില്‍ ഇളംന്തുരുത്തി വീട്ടില്‍ അഞ്ജു(29), മക്കളായ ആതിര(6),അരുഷ്(3) എന്നിവരാണ് മരിച്ചത്. മക്കളായ ആതിരയും അരുഷും സംഭവ സ്ഥലത്തുവെച്ചും മാതാവ് അഞ്ജു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയുമാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗുരതരമായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ യാത്രാ മധ്യേ തന്നെ അഞ്ജുവും മരിച്ചു.അങ്കമാലി…

Read More

കൊവിഡ് പ്രതിരോധം; കേരളത്തിന്റെ വീഴ്ച, അയല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്നു: തന്ത്രപരമായ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളം സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുമ്പോഴും സംസ്ഥാനം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കേരളത്തില്‍ കൊവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ്…

Read More