റുബിക്സ് ക്യൂബിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ൽ ഇടം നേടി 9 വയസ്സ് കാരൻ ജാസിം ജബ്ബാർ

 

മുട്ടിൽ: ഏറ്റവും വേഗതയിൽ 2×2 റുബിക്സ് ക്യൂബ് കാലുകൾ കൊണ്ട് സോൾവ് ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമ്പത് വയസ്സ് കാരൻ ജാസിം ജബ്ബാർ. മുട്ടിൽ W.O.U.P സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ജാസിം അബ്ദുൽ ജബ്ബാറിൻ്റെയും സഫിയയുടെയും ഇളയ മകനാണ്. 22.65 സെക്കൻഡ്സ് കൊണ്ടാണ് ജാസിം റുബിക്സ് ക്യൂബ് സോൾവ് ചെയ്ത് റെക്കോഡ് നേടി നാടിന് അഭിമാനയത്. നിലവിൽ J Q tips എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ കൂടി ജാസിമിന് സ്വന്തമാണ്.