ഐസിസിയുടെ പ്രഥമ പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തിന്. ജനുവരി മാസത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം
ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, അയർലാൻഡ് താരം പോൾ സ്റ്റിർലിംഗ് എന്നിവരാണ് പന്തുമായി മത്സരിച്ചത്. ട്വിറ്റർ വഴിയാണ് ഐസിസി പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പന്തിന്റെ പ്രകടനമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ഗാബയിൽ നടന്ന അവസാന ടെസ്റ്റിൽ പന്തിന്റെ പ്രകടനാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. നാലാം ഇന്നിംഗ്‌സിൽ പന്ത് 89 റൺസ് നേടിയിരുന്നു. 274 റൺസുമായി പരമ്പരയിലെ ടോപ് സ്‌കോററും പന്തായിരുന്നു.