ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായിക താരങ്ങൾക്ക് പരമോന്നത ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ലഭിക്കും. ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ, ടേബിൽ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിംക്‌സ് താരം തങ്കവേലു മാരിയപ്പൻ എന്നിവർക്കാണ് രോഹിതിനെ കൂടാതെ ഖേൽരത്‌ന
സച്ചിനും ധോണിക്കും കോഹ്ലിക്കും ശേഷം ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത്. ഏഷ്യൻ ഗെയിംസ് ഗുസ്തിയിലെ സ്വർണമാണ് വിനയ് ഫോഗട്ടിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മണിക് ബത്ര കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ഏഷ്യൽ ഗെയിംസിൽ വെങ്കലവും നേടിയിരുന്നു
മലയാളി ജിൻസി ഫിലിപ്പ് അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ധ്യാൻചന്ദ് പുരസ്‌കാരം നേടി. ദ്യൂതി ചന്ദ് ഉൾപ്പെടെ 27 താരങ്ങൾ അർജുന പുരസ്‌കാരത്തിന് അർഹരായി. സന്ദേശ് ജിങ്കാൻ, ഇഷാന്ത് ശർമ, ദീപ്തി ശർമ തുടങ്ങിയവർക്കാണ് അർജുന പുരസ്‌കാരം