കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയ അജ്മീർഷാ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ല. ബേപ്പൂരിൽ നിന്ന് ഈ മാസം അഞ്ചാം തീയതി കടലിൽ പോയ ബോട്ടിൽ 15 പേരാണുള്ളത്. കെ പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്
ഇന്നലെ ലക്ഷദ്വീപിൽ ഒരു ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. ഒമ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേനയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്