പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

 

മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും. 419.41 മീറ്ററിന് മുകളിലേക്ക് ജലനിരപ്പ് ഉയർന്നാലാണ് സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക.

വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പുഴയിൽ മത്സ്യബന്ധനം, അനുബന്ധ പ്രവർത്തികൾ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തി.