കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നൽകിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തേണ്ടതാണ്. കക്കയം ഡാമിന്റെ പൂർണസംഭരണ ജലനിരപ്പ് 758.04 മീറ്ററാണ്.
ജലാശയത്തിന്റെ ബ്ലൂ അലർട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലർട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്ററാണ്. ഇപ്പോൾ ബ്ലൂ അലർട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയിൽ ആഗസ്റ്റ് ഒമ്പത് വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുളളതിനാലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.