സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മുന്നറിയിപ്പില്ല
ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടുമെന്നാണ് കരുതുന്നത്. അടുത്ത നാല് ദിവസം കേരളത്തിൽ പരക്കെ മഴയുണ്ടാകും. കേരളാ തീരത്ത് കാറ്റിന്റെ വേഗം 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്.
ഇടുക്കിയിലെ മലയോര മേഖലകളിലും മഴ ശക്തമാകുകയാണ്. കല്ലാർകുട്ടി, പാംബ്ല
അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. പാലക്കാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ജില്ലയിൽ അടുത്ത രണ്ടാഴ്ച ശക്തമായ മഴയുണ്ടാകും. മംഗലം ഡാമിന്റെയും കാഞ്ഞിരപ്പുഴ ഡാമിന്റെയും ഷട്ടറുകൾ മൂന്ന് വീതം ഉയർത്തിയിട്ടുണ്ട്.