പൊന്നാനിയിൽ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഇവരെ കണ്ടെത്തിയത്. പൊന്നാനിയിൽ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ മഹാലക്ഷ്മി ബോട്ടാണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തിൽപ്പെട്ടത്
നാസർ, കുഞ്ഞാൻബാവു, മുനവിർ, സുബൈർ, ഷബീർ, ഇതരസംസ്ഥാന തൊഴിലാളി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് പുലർച്ചെ ഇവർ ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. ബോട്ട് പൂർണമായും മുങ്ങിപ്പോയി.