കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തി

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കീർത്തന എന്ന മത്സ്യബോട്ടിന്റെ സ്രാങ്ക് ആയിരുന്ന സുഭാഷാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ രാവിലെ നാല് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി