മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. സിദ്ധിയിൽ നിന്ന് സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് കനാലിലേക്ക് പതിക്കുകയായിരുന്നു.
രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ബസ് പൂർണമായും കനാലിൽ മുങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയും ഫയർ ഫോഴ്‌സ് അംഗങ്ങളും തിരച്ചിൽ നടത്തുകയാണ്.
കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവൽ കനാലിലെ വെള്ളം തുറന്നുവിടാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്