ബീഹാറിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പട്‌നയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
പ്രതിയിൽ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസിൽ മറ്റൊരു പ്രതിയായ അഭിഷേക് കുമാറിനെ ജീവപര്യന്തരം തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ഇരുവരും ചേർന്ന് കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.