കെ എം ബഷീറിന്റെ മരണം: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിന് ശേഷം ആദ്യമായാണ് പരിഗണിക്കുന്നത്. കേസിൽ കുറ്റപത്രം നൽകി ഒന്നര വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്

വിചാരണ ആരംഭിക്കുന്ന സാഹചര്യത്തിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനോടും രണ്ടാംപ്രതി വഫ ഫിറോസിനോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം ഓടിച്ച വാഹനമിടിച്ച് ബഷീർ മരിക്കുന്നത്. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നത്.