മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയിൽ നേരിട്ട് ഹാജാരാകാൻ ശ്രീറാമിന് കോടതി നിർദേശം നൽകി. മൂന്ന് പ്രാവശ്യം നിർദേശം നൽകിയിട്ടും ശ്രീറാം ഹാജരായിരുന്നില്ല
കേസിൽ രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാറിടിച്ചാണ് ബഷീർ മരിച്ചത്. വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രീറാം ശ്രമിച്ചിരുന്നു
അതേസമയം വഫ ഇത് ശരിയല്ലെന്ന് മൊഴി നൽകിയതോടെയാണ് ശ്രീറാമിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീറാമിനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. കൊവിഡ് സാഹചര്യത്തിലാണ് ശ്രീറാമിനെ തിരികെ സർവീസിലേക്ക് എടുത്തത്.