ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയതിന് പിന്നാലെ ടീമിലെ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകനായ ഡോ. ഷംസീർ വയലിൽ. അബൂബാദി ആസ്ഥാനമായുള്ള വി പി എസ് ഹെൽത്ത് കെയറിന്റെ ചെയർമാനാണ് ഷംസീർ
ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഒളിമ്പിക്‌സിൽ വെങ്കലം സ്വന്തമാക്കിയത്. 1980 മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ടൂർണമെന്റിലാകെ ഇന്ത്യയെ തുണച്ചത്.