കർണ്ണാടക കുട്ട ചെക്ക് പോസ്റ്റിൽ നിലവാരമുള്ള ക്യുആർ കോഡ് സ്കാനർ സ്ഥാപിക്കണം;ആശുപത്രി അധികൃതർ കുടക് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി

 

കാട്ടികുളം: കർണ്ണാടകയുടെ കുട്ട ചെക്ക് പോസ്റ്റിൽ നിലവാരമുള്ള ക്യുആർ കോഡ് സ്കാനർ സ്ഥാപിക്കണമെന്ന് വയനാട്ടിലെ ആശുപത്രി അധികൃതർ കുടക് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം പരാതി നൽകി.
ഇവിടെ വയനാട്ടിൽ നിന്നും RTPCR റിസൽട്ടുമായി വരുന്നവരുടെ സർട്ടിഫിക്കറ്റ് ജീവനക്കാരുടെ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുന്നതുമൂലം പലപ്പോഴും തർക്കത്തിന് കാരണമാകാറുണ്ട്. പിന്നീട് യാത്രക്കാരുടെ ആരുടെ എങ്കിലും ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് കാണിച്ചാൽ മാത്രമേ കടത്തിവിടുകയുള്ളു. ഇത് യാത്രകാർക്ക് പണം മുടക്കി ഒറിജിനൽ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് സമയനഷ്ടവും മാനഹാനിക്കും കാരണമാകാറുണ്ട്. വയനാട്ടിൽ നിന്നും കർണ്ണാടകയിലേക്ക് പോകാൻ 24 മണിക്കൂറും യാത്രാ സൗകര്യമുള്ള ഏക വഴിയാണിത്. ഇവിടെ നിലവാരമുള്ള ക്വുആർ കോഡ് സ്കാനർ സ്ഥാപിക്കുകയാണ് ഏക പോംവഴി.