Headlines

രണ്ടാം ദിനം തുടക്കത്തിലെ രഹാനെയും രാഹുലും മടങ്ങി; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ വീണു. 129 റൺസെടുത്ത രാഹുലും ഒരു റൺസെടുത്ത രഹാനെയുടെയും വിക്കറ്റുകളാണ് വീണത്

സ്‌കോർ 278ൽ രാഹുലും സ്‌കോർ 282ൽ രഹാനെയും മടങ്ങി. നാല് റൺസെടുത്ത റിഷഭ് പന്തും ഒരു റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇന്ത്യ നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് എടുത്തിട്ടുണ്ട്.