ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപണർമാരായ ശിഖർ ധവാൻ, പൃഥ്വി ഷാ, സഞ്ജു സാംസൺ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മത്സരം 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 3 വിക്കറ്റ നഷ്ടത്തിൽ 127 റൺസ് എന്ന നിലയിലാണ്
സ്‌കോർ 28ൽ നിൽക്കെ 13 റൺസെടുത്ത ധവാനെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. രണ്ടാം വിക്കറ്റിൽ സഞ്ജുവും പൃഥ്വി ഷായും ചേർന്ന് 102 റൺസ് വരെ ഇന്ത്യയെ എത്തിച്ചു. 49 പന്തിൽ എട്ട് ഫോറുകൾ സഹിതം 49 റൺസെടുത്ത പൃഥ്വി ഷാ ശനകയുടെ പന്തിൽ പുറത്താകുകയായിരുന്നു
മറുവശത്ത് കരുതലോടെയായിരുന്നു സഞ്ജു കളിച്ചിരുന്നത്. മോശം പന്തുകൾ മാത്രം ശിക്ഷിച്ച് മുന്നേറിയ സഞ്ജു തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ച്വറി തികയ്ക്കുമെന്ന് കരുതിയെങ്കിലും 46 റൺസിൽ വീണു. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് സഞ്ജു 46 റൺസ് എടുത്തത്. നിലവിൽ ഏഴ് റൺസുമായി മനീഷ് പാണ്ഡെയും അഞ്ച് റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ