ലൈ​സ​ന്‍​സി​ല്ലാ​ത്ത​വ​രെ ഈ ​മാ​സം 10​ മു​ത​ല്‍ ​കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന്​ അ​നു​വ​ദി​ക്ക​രു​ത്; ഹൈ​കോ​ട​തി

 

കൊച്ചി: ലൈ​സ​ന്‍​സി​ല്ലാ​ത്ത​വ​രെ ഈ ​മാ​സം 10​ മു​ത​ല്‍ ​കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന്​ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഹൈ​കോ​ട​തി. വി​വി​ധ ഡി​വി​ഷ​നു​ക​ളി​ല്‍ രൂ​പം ന​ല്‍​കി​യ ജാ​ഗ്ര​ത സ​മി​തി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച്‌ വി​വ​രം ന​ഗ​ര​സ​ഭ​യെ അ​റി​യി​ക്കു​ക​യും ന​ഗ​ര​സ​ഭ ഇ​തി​ന്മേ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ക​യും വേ​ണ​മെ​ന്നും​ ജ​സ്റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്ബ്യാ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​തി​ന്​ പൊ​ലീ​സി‍െന്‍റ​യോ മ​റ്റോ സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ല്‍ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റെ​യോ ക​ല​ക്ട​റെ​യോ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ര്‍ അ​ത്​ ന​ല്‍​കു​ക​യും വേ​ണ​മെ​ന്നും​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. കൊ​ച്ചി ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു​കൂ​ട്ടം ഹ​ര​ജി​ക​ളി​ലാ​ണ് ഉ​ത്ത​ര​വ്.

ലൈ​സ​ന്‍​സ് (വെ​ന്‍​ഡി​ങ്​ ലൈ​സ​ന്‍​സ്) ഉ​ള്ള​വ​ര്‍ സ്ട്രീ​റ്റ് വെ​ന്‍​ഡി​ങ്​ പ്ലാ​ന്‍ പ്ര​കാ​രം അ​നു​വ​ദി​ച്ച മേ​ഖ​ല​യി​ല്‍ മാ​ത്ര​മേ ക​ച്ച​വ​ടം ന​ട​ത്താ​വൂ​​വെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ക​ച്ച​വ​ട​ക്കാ​ര്‍ ലൈ​സ​ന്‍​സ് എ​പ്പോ​ഴും കൈ​യി​ല്‍ ക​രു​തു​ക​യും പ​രി​ശോ​ധ​ന​ക്ക് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ന​ല്‍​കു​ക​യും വേ​ണം. ഡി​സം​ബ​ര്‍ 30 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌ 1070 പേ​ര്‍​ക്കാ​ണ് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.

2021 ന​വം​ബ​ര്‍ 23 മു​ത​ല്‍ ഡി​സം​ബ​ര്‍ അ​ഞ്ചു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​രി​ല്‍ 1589 പേ​ര്‍​ക്ക് ലൈ​സ​ന്‍​സി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ഇ​തി​നു​ള്ള സ​ബ് ക​മ്മി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു.