കോവിഡ് നിയന്ത്രണം കടുപ്പിക്കും; തിങ്കളാഴ്ച ഉന്നതതല യോഗം
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രൂക്ഷമാരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ. കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണം കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച രാവിലെ 11.30നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. ആൾക്കൂട്ട നിയന്ത്രണ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്യും. പൊതു വേദികളിൽ 150 പേരും അടഞ്ഞ സ്ഥലങ്ങളിൽ 75 പേരും ഒത്തു ചേരാമന്നുള്ള നിലവിലെ നിർദേശങ്ങളിൽ മാറ്റം വരുത്തിയേക്കും.