യുപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിലെത്തുമെന്ന് മായാവതി

 

യുപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിലെത്തുമെന്ന് ബി എസ് പി നേതാവ് മായാവതി. അഭിപ്രായ സർവേകൾ തെറ്റാണെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ തെളിയുമെന്നും മായാവതി പറഞ്ഞു. ഇതോടെ യുപിയിലെ പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഏകദേശം വ്യക്തമായി

ആരുമായും സഖ്യത്തിനില്ലെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. സമാജ് വാദി പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ്. ഇതോടെ ബിജെപിയിൽ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഫെബ്രുവരി പത്ത് മുതൽ ഏഴ് ഘടങ്ങളിലായാണ് യുപി തെരഞ്ഞെടുപ്പ് നടക്കുന്നത്.

2007ൽ യുപി മുഖ്യമന്ത്രിയായിരുന്നു മായാവതി. അതേ ഫലം ഇത്തവണ ആവർത്തിക്കുമെന്നാണ് മായാവതി പറയുന്നത്. സംസ്ഥാനത്തെ വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്കും സഹായകരമാണ്. നാൽപത് ശതമാനം വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ബാക്കി അറുപത് ശതമാനം വോട്ടുകൾ ഭിന്നിക്കുന്നതോടെ ബിജെപി വീണ്ടും അധികാരത്തിലേക്ക് എത്തുന്ന സ്ഥിതിയുണ്ടാകും.