നൂറ് സീറ്റ് വരെ നേടി എൽ ഡി എഫ് അധികാരത്തിലെത്തുമെന്ന് കെ കെ ശൈലജ

 

നൂറ് സീറ്റ് വരെ നേടി എൽ ഡി എഫ് തുടർ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശബരിമല ആയുധമാക്കിയതാണ് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം. എല്ലാക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല

കൊവിഡ് കാലത്തെ പ്രവർത്തനം സർക്കാരിന് നേട്ടമാകും. താൻ മാറിയതു കൊണ്ട് കൂത്തുപറമ്പിൽ കെ പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണെന്നും കെ കെ ശൈലജ പറഞ്ഞു.