ബോളിവുഡ് സിനിമകളിലും ടി വി ഷോകളിലും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ദിവസങ്ങളായി കൊവിഡിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സൈനികനായിരുന്ന ബിക്രംജീത്ത് 2003ലാണ് അഭിനയ രംഗത്തേക്ക് വരുന്നത്. പേജ് 3, പ്രേംരത്തൻ ധൻ പായോ, 2 സ്‌റ്റേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ദി ഗാസി അറ്റാക്കാണ് അവസാന ചിത്രം