ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു

ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 58 വയസ്സായിരുന്നു. പ്രശസ്ത നടൻ രാജ് കപൂറിന്റെ മകനാണ്. അന്തരിച്ച റിഷി കപൂർ, രൺധീർ കപൂർ എന്നിവർ സഹോദരങ്ങളാണ്

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, കരിഷ്മ കപൂർ, കരീന കപൂർ തുടങ്ങിയവർ ബന്ധുക്കളാണ്. ഏക് ജാൻ ഹേൻ ഹും, ആസ്മാൻ, ലൗ ബോയ്, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.